ദേശീയ അന്തര്‍സര്‍വ്വകലാശാല യുവജനോത്സവം; കേരള സര്‍വ്വകലാശാലയ്ക്ക് 11 മെഡല്‍

ബംഗലൂരുവില്‍ വച്ചു നടന്ന ദേശീയ അന്തര്‍സര്‍വ്വകലാശാല യുവജനോത്സവത്തില്‍ പങ്കെടുത്ത 15 ഇനങ്ങളില്‍ 11 എണ്ണത്തിനും കേരള സര്‍വ്വ കലാശാല മെഡല്‍ നേടി. മെഡലുകളില്‍ 6സ്വര്‍ണവും 4വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടുന്നു.

മൃദംഗം, പ്രസംഗം, ലളിതഗാനം, ഏകാംഗനാടകം, സ്‌കിറ്റ്, മൈം എന്നീ ഇനങ്ങള്‍ക്കാണ് സ്വര്‍ണ്ണം നേടിയത്. ക്വിസ്, വയലിന്‍, ഡിബേറ്റ്, ഫോക്ക് ഓര്‍ക്കെസ്ട്ര എന്നീ ഇനങ്ങള്‍ക്കാണ് വെള്ളി. പോസ്റ്റര്‍ നിര്‍മ്മാണത്തിനാണ് വെങ്കലം. ലിറ്റററി-തീയേറ്റര്‍ ഇനങ്ങളില്‍ കേരളസര്‍വ്വകലാശാല ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News