
ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പോപ്പുലറാണ് അഹാന. അഹാനയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ട്രെന്‍ഡി ആയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ എമിലി ഇന്‍ പാരിസിലെ പ്രാധാന കഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ചെക്ക് കോട്ടും ചുവന്ന തൊപ്പിയും അണിഞ്ഞ താരത്തിന്റെ ചിത്രം വൈറലായിക്കഴിഞ്ഞു. ഈ ലുക്കലുള്ള വസ്ത്രങ്ങള്‍ക്കായി ഷോപ്പിംഗ് ചെയ്യുന്ന വീഡിയോയും അഹാന ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകളും വന്നിട്ടുണ്ട്. മൂക്കുത്തി ഇട്ട എമിലി എന്ന കമന്റായിരുന്നു നിര്‍മാതാവ് സംഗീത ജനചന്ദ്രന്റേത്. കുന്നംകുളം എമിലി എന്നും ഔട്ഫിറ്റ് ഒട്ടും ചേരുന്നില്ല എന്ന വിമര്‍ശനവുമായി ഒരു പാട് പേരാണ് രംഗത്ത് വന്നത് ഈ വസ്ത്രം അഹാനയുടെ സഹോദരി അന്‍സികക്ക് ചേരുമെന്നായിരുന്നു മറ്റു പ്രതികരണങ്ങള്‍.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here