ത്രിപുരയിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി സീതാറാം യെച്ചൂരി

ത്രിപുരയില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്സിറ്റ് പോളുകള്‍ നടത്തുന്നവര്‍ അവരുടെ ജോലി ചെയ്യുന്നു. ജനങ്ങളാണ് വിധിയെഴുതുന്നതെന്ന് യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഇന്നലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിച്ചത്. എന്നാല്‍ ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയെ സഹായിക്കാനാണെന്നും യെച്ചൂരി ആരോപിച്ചു. അതേസമയം ത്രിപുരയില്‍ സിപിഐഎം വന്‍ വിജയം നേടുമെന്ന് ത്രിപുരയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News