തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

ഇടുക്കി, കാസര്‍ക്കോട് ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഫലം അറിവായ 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ്- 15, യുഡിഎഫ്- 8, ബിജെപി-2, സ്വതന്ത്രര്‍ – 3 എന്നിങ്ങനെയാണ് വിജയിച്ചിരിക്കുന്നത്.

ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, രണ്ട് മുനിസിപ്പല്‍ വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News