മീരാ ജാസ്മിന്റെ സഹോദരിയുടെ മകള്‍ വിവാഹിതയായി

നടി മീരാ ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകള്‍ മിഷല്ലെ ബിജോ വിവാഹിതയായി. ബോബിന്‍ ആണ് വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ അതിഥികളായി. മീരാ ജാസ്മിന്റെ സഹോദരി ജെനി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് മീര മലയാള സിനിമയിലേക്ക് തിരികെയെത്തിയത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം മീര നായികയായി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘മകള്‍’. ജയറാം നായകനായ ചിത്രം സത്യന്‍ അന്തിക്കാടാണ് സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News