പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു

അമ്പലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച്  യുവാവ് മരിച്ചു. തോട്ടപ്പള്ളി പഴയ ചിറ വീട്ടിൽ മഞ്ചേഷ് (35) ആണ് മരിച്ചത്. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10:45 നാണ് അപകടം സംഭവിച്ചത്.

മഞ്ചേഷ് തൻ്റെ സുഹൃത്തായ  വിഷ്ണുവുമൊന്നിച്ച് കരുവാറ്റയിലേക്ക് പോകുന്ന വഴി എതിരെനിന്നും വന്ന മാരാരിക്കുളം സ്റ്റേഷനിലെ  പൊലീസ് ജീപ്പ് മഞ്ചേഷ് ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന മഞ്ചേഷിന് ഗുരുതര പരുക്കേറ്റതിനെ തുടന്ന്  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News