ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് കുന്‍മാന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 33.2 ഓവറില്‍ 109 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഓസീസിന് വേണ്ടി 5 വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ മാത്യു കുന്‍മാന്റെ പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലേക്ക് ചുരുക്കിയത്. നഥാന്‍ ലയണ്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും സ്വന്തമാക്കി.

52 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ട് സിക്‌സും ഒരു ഫോറുമുള്‍പ്പെടെ വാലറ്റത്ത് നിന്നും 17 റണ്‍സ് നേടിയ ഉമേഷ് യാദവിന്റെ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടത്തിയത്. 33 പന്തില്‍ 12 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താവാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News