ദില്ലിയില്‍ തീപിടുത്തമുണ്ടായ കെട്ടിടം തകര്‍ന്ന് വീണു

ദില്ലിയില്‍ തീപിടുത്തമുണ്ടായ കെട്ടിടം തകര്‍ന്ന് വീണു. റോഷനാര റോഡിലെ കെട്ടിടമാണ് തകര്‍ന്നത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം നിലം പൊത്തിയത്.

പഴക്കമേറിയ കെട്ടിടത്തില്‍ ഒരു സ്ഥാപനം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. തീയണയ്ക്കുന്നതിനിടെ കെട്ടിടം അഞ്ച് സെക്കന്റിനുള്ളിലാണ് നിലം പൊത്തിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 18 അംഗ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News