
മുവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000ത്തോളം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം.
കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് വീട്ടമ്മയെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച നടത്തിയത്. മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വര്‍ണാഭരണങ്ങളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്, മോഹന്‍ന്റെ അകന്ന ബന്ധുവായ പത്മിനിയെ പൂട്ടിയിട്ടാണ് മോഷ്ടാവ് മോഷണം നടത്തിയത്. പത്മിനിയുടെ കഴുത്തില്‍ കിടന്ന മാലയും മോഷ്ട്ടാക്കൾ തട്ടിയെടുത്തു.
വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പിന്നില്‍ നിന്നും കടന്നുപിടിച്ച് വായില്‍ തുണി തിരുകി ശുചി മുറിയില്‍ അടയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് മുറികളില്‍ ഉണ്ടായിരുന്ന അലമാരകള്‍ കുത്തിതുറന്ന് മോഷണം നടത്തിയത്. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് മോഹനന്റെ മകള്‍ ദിവ്യ പറഞ്ഞു.
ജനവാസ മേഖലയാണെങ്കിലും മോഷ്ടാവിനെകുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here