നാല് ദിവസം, ആവേശകരമായ സ്വീകരണം; ജനകീയ പ്രതിരോധ ജാഥയ്ക്ക് മലപ്പുറത്ത് സമാപനം

നാല് ദിവസം മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉജ്ജ്വല സമാപനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജാഥയ്ക്ക് വന്‍ സ്വീകരണമാണ് 16 നിയമസഭാ മണ്ഡലങ്ങളിലും ലഭിച്ചത്.

26ന് കൊണ്ടോട്ടിയില്‍ തുടങ്ങിയ പ്രയാണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി , താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, മങ്കട,മഞ്ചേരി , ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പെരിന്തല്‍മണ്ണയിലായിരുന്നു സമാപനം.

ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും ആവേശകരമായ സ്വീകരണമാണ് ജില്ലയില്‍ എങ്ങും ലഭിച്ചത്. നിറഞ്ഞ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചാണ് ജാഥാ ക്യാപ്റ്റനും അംഗങ്ങളും ജില്ല വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News