മെസ്സിയും നെയ്മറും മലപ്പുറത്തെ ജനകീയ പ്രതിരോധ ജാഥയും

ജനകീയ പ്രതിരോധ ജാഥയുടെ മലപ്പുറത്തെ സ്വീകരണ കേന്ദ്രങ്ങളില്‍ ഫുട്‌ബോളും ചര്‍ച്ചയാണ്. ഏറനാട് മണ്ഡലത്തിലെ അരീക്കോട് നടന്ന പരിപാടിയില്‍ ഫുട്‌ബോള്‍ നല്‍കിയാണ് ജാഥാ ക്യാപ്റ്റനെ കായിക പ്രേമികള്‍ വരവേറ്റത്.

മലയാളക്കരയിലെ കാല്‍പന്തുകളിയുടെ മെക്ക എന്ന് വിശേഷിക്കപ്പെട്ട മലപ്പുറത്ത് ജാഥ എത്തുമ്പോള്‍ പന്തുകളിയെ കുറിച്ച് പറയാതെ പോകാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ആകില്ല. കാല്‍പന്തുകളിയുടെ ഈറ്റില്ലമായ അരീക്കോട് വന്‍ വരവേല്‍പ്പാണ് കായിക പ്രേമികള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്കും കൂട്ടര്‍ക്കും നല്‍കിയത്.

ഇടയ്ക്കിടയ്ക്ക് മെസ്സിയും നെയ്മറും എല്ലാം ജാഥയുടെ ഭാഗമായി. ചോദ്യവും ഉത്തരങ്ങളും ഭാഗങ്ങളും കായിക മേഖലയ്ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ ഈ നാടിന് കഴിയട്ടെ എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ആശംസിച്ചു.

അതേസമയം, നാല് ദിവസം മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജാഥയ്ക്ക് വന്‍ സ്വീകരണമാണ് 16 നിയമസഭാ മണ്ഡലങ്ങളിലും ലഭിച്ചത്. 26ന് കൊണ്ടോട്ടിയില്‍ തുടങ്ങിയ പ്രയാണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി.

മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി , താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, മങ്കട ,മഞ്ചേരി , ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പെരിന്തല്‍മണ്ണയിലായിരുന്നു സമാപനം. ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും ആവേശകരമായ സ്വീകരണമാണ് ജില്ലയില്‍ എങ്ങും ലഭിച്ചത്. നിറഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചാണ് ജാഥാ ക്യാപ്റ്റനും അംഗങ്ങളും ജില്ല വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News