ചെന്നൈയിന്‍ എഫ്‌സിയുടെ മത്സരം കാണാനെത്തിയ ശാലിനിയെയും മകനെയും സ്വീകരിച്ച് അഭിഷേക്, വീഡിയോ വൈറല്‍

ഐഎസ്എല്‍ കാണാനെത്തിയ ശാലിനിയെ കണ്ട് ഓടിവന്ന് സംസാരിക്കുന്ന അഭിഷേക് ബച്ചന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചെന്നൈയിന്‍ എഫ്‌സിയുടെ ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയതായിരുന്നു ശാലിനിയും മകനും. ചെന്നൈയിന്‍ എഫ്‌സിയുടെ സഹ ഉടമയാണ് അഭിഷേക് ബച്ചന്‍. ഇതേ ടീമിന്റെ ജഴ്‌സി അണിഞ്ഞാണ് ശാലിനിയുടെയും അജിത്തിന്റെയും മകന്‍ ആദ്വിക്കും കളി കാണാന്‍ എത്തിയത്.

അജിത്ത് ഒരു ഫുട്‌ബോള്‍ പ്രേമിയാണ് അച്ഛനെപ്പോലെ തന്നെ മകനും ഫുട്‌ബോളില്‍ തന്നെയാണ് താല്പര്യമെന്ന് ആരാധകര്‍ ഈ വീഡിയോക്ക് കമന്റ് ചെയ്യുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here