എം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി

യൂണിടാക് കോഴക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. കോഴ ഇടപാടില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യം തേടിയത്. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു. സ്വപ്‌നയുടേതടക്കം മൊഴികള്‍ ശിവശങ്കറിന് എതിരാണെന്നാണ് ഇഡിയുടെ വാദം. മാത്രമല്ല ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ജാമ്യം നല്‍കരുതെന്നും ഇഡി വാദിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ മാസം 8വരെ ശിവശങ്കര്‍ റിമാന്റിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here