വിദ്യാര്‍ത്ഥി വിരുദ്ധമായ നടപടികളാണ് പ്രിന്‍സിപ്പാള്‍ സ്വീകരിച്ചത്, ഡോ. എം രമയ്ക്കെതിരെ മന്ത്രി ആര്‍ ബിന്ദു

കാസര്‍ക്കോട് ഗവണ്‍മെന്‍റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം രമയ്ക്കെതിരെ മന്ത്രി ആര്‍ ബിന്ദു. സംവരണ വിഭാഗത്തില്‍ വരുന്ന കുട്ടികളെ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചു. അതിനു പിന്നാലെയാണ് നടപടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥി വിരുദ്ധമായ നടപടികളാണ് പ്രിന്‍സിപ്പാള്‍ സ്വീകരിച്ചത്. അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാംപസിലെ സംവരണ വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പ്രശ്നക്കാര്‍ എന്നായിരുന്നു രമയുടെ ആരോപണം. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മാപ്പുപറഞ്ഞ് രമ രംഗത്തെത്തിയിരുന്നു. നേരത്തെ കോളേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥികളെ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് രമയെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ നിന്നും മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here