ജി20ല്‍ ഇന്ത്യക്ക് ‘ബിഗ് ഡേ’; യു.എസ്, ചൈന പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് യു.എസ്, ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജി20 ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിരിക്കെയാണ് ചര്‍ച്ച.

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായാണ് ജയശങ്കര്‍ ആദ്യം ചര്‍ച്ച നടത്തുക. തുടര്‍ന്ന് ചൈനീസ് വിദേശകാര്യമന്ത്രി കിന്‍ ഗ്യാന്‍ഗുമായും ചര്‍ച്ച നടത്തും. യു.എസ്-ചൈന തര്‍ക്കം, ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയവ ഇനിയും പരിഹരിക്കപ്പെടാതെ നില്‍ക്കെയാണ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മിലിലുള്ള കൂടിക്കാഴ്ചകള്‍ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ ആഥിതേയരാകുന്ന ജി20 ചര്‍ച്ചകളുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍.

ഇന്‍ഡോ-പസിഫിക് മേഖലകളിലെ വിഷയങ്ങളും ഉക്രൈന്‍ യുദ്ധവും ജയശങ്കര്‍ – ബ്ലിങ്കന്‍ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെടുമെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. ഉക്രൈന്‍ യുദ്ധത്തിന് യു.എസ് നല്‍കിവരുന്ന സഹായങ്ങളും, ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതുമായ കാര്യങ്ങളും ചര്‍ച്ചയ്ക്ക് വന്നേക്കാം. ചൈനീസ് ബലൂണ്‍ വിഷയവും, ഉക്രൈന്‍ യുദ്ധവും യു.എസ് പ്രതിനിധി ചൈനീസ്, റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതകളെയും തള്ളിക്കളയുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News