വസ്തുതാപരമല്ലാത്ത തരത്തില്‍ വാര്‍ത്തകളെ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരമെന്ന് സ്പീക്കര്‍

നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെയര്‍ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി വ്യാഖാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പത്രവാര്‍ത്തകളും അങ്ങേയറ്റം ഖേദകരമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയുടെ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതതു ദിവസത്തെ കാര്യപരിപാടികളും മറ്റ് ബിസിനസ്സുകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും, ചട്ടങ്ങളും സഭയുടെ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ടു മാത്രമാണെന്നും സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കി. ഓരോ കാര്യങ്ങളും തീരുമാനിക്കുമ്പോള്‍ ചെയര്‍ അത്തരം വ്യവസ്ഥകള്‍ക്കു മാത്രമാണ് പ്രാമുഖ്യം നല്‍കുന്നത്. മറ്റൊന്നും സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതാപരമല്ലാത്ത തരത്തില്‍ ഇക്കാര്യങ്ങളെ വ്യാഖ്യാനിക്കുന്നത് പാര്‍ലമെന്ററി മര്യാദയുടെ ലംഘനമാണെന്നും സ്പീക്കര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here