പാചകവാതക വില വര്‍ദ്ധന, അടുക്കളക്ക് നേരെയുള്ള ബുള്‍ഡോസര്‍ പ്രയോഗമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാചകവാതക വില വര്‍ദ്ധനവ് ജനദ്രോഹമെന്നും സാധാരണ ജനങ്ങളുടെ അടുക്കളക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ പ്രയോഗമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മോദിയുടെ ബുള്‍ഡോസറുകള്‍ നേരത്തേ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് നീങ്ങിയതെങ്കില്‍ ഇപ്പോള്‍ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിര തന്നെ ഉയരണമെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി എല്ലാവരുടെയും വിനാശത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

കേരളത്തിന് തരുമെന്ന് പറഞ്ഞ കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള പദ്ധതികളൊന്നും കേന്ദ്രം നല്‍കിയില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇതില്‍ പ്രതികരിക്കുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News