കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാട്, മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന നിര്‍ദ്ദേശം സര്‍ക്കാരോ, മാനേജ്‌മെന്റോ മുന്നോട്ട് വച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിര്‍ബന്ധിത വിആര്‍എസ് ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടെന്ന് വ്യക്തമാക്കിയ മന്ത്രി ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസ് ആനുകൂല്യം ഒഴിവാക്കിയതോടെ 20 മുതല്‍ 30 കോടിവരെ അധിക ചെലവ് ഉണ്ടായെന്നും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News