കൊച്ചിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചുവെന്ന് ജല അതോറിറ്റി

കൊച്ചിയിലെ കുടിവെള്ള പ്രശ്നം 90 ശതമാനവും പരിഹരിച്ചുവെന്ന് ജല അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. മൂന്നു പമ്പ് സെറ്റുകളില്‍ രണ്ടെണ്ണം കേടായതാണ് പ്രശ്നത്തിന് കാരണം എന്നും ജല അതോറിറ്റി വ്യക്തമാക്കി. പമ്പ് സെറ്റ് കേടായാലും കുടിവെള്ളം മുടങ്ങാതിരിക്കാന്‍ നടപടി വേണമെന്ന് കോടതി നിര്‍ദേശം നല്‍കി.

മരട് നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് നെട്ടൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. മരട് നഗരസഭ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.തുടര്‍ന്ന് ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News