ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് പരുക്ക്

ഷൂട്ടിംഗിനിടെ നടി സാമന്തയ്ക്ക് പരുക്ക്. സ്‌പൈ ത്രില്ലറായ ‘സിറ്റാഡല്‍’ എന്ന ഹോളിവുഡ് വെബ് സീരീസിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ചിത്രം സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വരുണ്‍ ധവാനും സാമന്തയുമാണ് ഹിന്ദി പതിപ്പിലെ ലീഡ് റോളില്‍ എത്തുന്നത്.

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് സ്‌പൈ ത്രില്ലര്‍ സീരീസാണ് സിറ്റാഡല്‍. നേരത്തെ സിറ്റാഡലിലെ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ടീസര്‍ അണ്‍ലോക്ക് ചെയ്യുന്ന ക്യൂആര്‍ കോഡ് കൂടി, പങ്കുവച്ച ചിത്രത്തില്‍ പ്രിയങ്ക ആരാധകര്‍ക്കുള്ള സര്‍പ്രൈസായി കരുതിവച്ചിരുന്നു.

റിച്ചാര്‍ഡ് മാഡനും സ്റ്റാന്‍ലി ടുച്ചിയും ലെസ്സി മാന്‍വില്ലും പ്രധാന വേഷത്തില്‍ എത്തുന്ന സിറ്റാഡലില്‍ പ്രിയങ്കയുടേതും ലീഡ് കഥാപാത്രമാണ്. പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം റിച്ചാര്‍ഡ് മാഡനും പ്രിയങ്കയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ റൊമാന്‍സിന്റെ സൂചനയും നല്‍കുന്നുണ്ട്.

സിറ്റാഡലിന്റെ ഹിന്ദി പതിപ്പ് സാമന്തയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ്‌സീരിസാണ്. നേരത്തെ ഫാമിലിമാന്‍ വെബ്‌സീരിസില്‍ സാമന്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും എത്തുന്ന ചിത്രം ഏപ്രില്‍ 14-ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News