ജോര്‍ദാന്‍ ‘രാജകുമാരി’ക്ക് വരന്‍ തൃശ്ശൂർക്കാരൻ

ജോര്‍ദാന്‍ രാജകുമാരിക്ക് വരന്‍ തൃശ്ശൂരില്‍ നിന്നും. ചാവക്കാട് സ്വദേശിയായ പ്രവാസി യുവാവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാജകുമാരിയെ സ്വന്തമാക്കിയത്. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനുമാണ് വിവാഹിതരായത്. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.

2022 ഒക്ടോബറില്‍ റൗഫ് ഹലയെ നേരില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാരോട് തന്റെ ഇഷ്ട്ടം അറിയിക്കുകയായിരുന്നു. ഹലയുടെ കുടുംബം ഈ ബന്ധം സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം. ആദ്യം എതിര്‍ത്തെങ്കിലും ജനുവരി 21നാണ് വിവാഹം നടന്നത്. ചാവക്കാട് നിന്ന് പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു. ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News