ഇന്ത്യയെ ക്ലീൻ ബൗൾഡാക്കി ഓസീസ്; ജയിക്കാൻ വേണ്ടത് വെറും 76 റൺസ്

രണ്ടാം ദിനത്തിൽത്തന്നെ കളി മുക്കാലും തീർത്ത് ഓസീസ്. ഓസീസ് സ്പിന്നർ നഥാൻ ലിയോണിന്റെ മികവിൽ ഇന്ത്യ 163 ന് പുറത്തായി.

കളിയുടെ രണ്ട് ഇന്നിങ്‌സുകളിലും ഓസ്‌ട്രേലിയയ്ക്കായിരുന്നു മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ കറക്കിവീഴ്ത്തിയത് മാത്യു കുൻമാൻ ആയിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ നഥാൻ ലിയോൺ ആയിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകർത്തത്. 64 റണ്ണിന് 8 വിക്കറ്റുകളാണ് ലിയോൺ സ്വന്തമാക്കിയത്. 59 റൺസെടുത്ത ചേതേശ്വർ പുജാരയാണ് ഇന്ത്യക്ക് വേണ്ടി കുറച്ചെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 33.2 ഓവറില്‍ 109 റണ്‍സിന് ഓസീസ് എറിഞ്ഞിട്ടിരുന്നു. ഓസീസിന് വേണ്ടി 5 വിക്കറ്റുകളെടുത്ത സ്പിന്നര്‍ മാത്യു കുന്‍മാന്റെ പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ ചെറിയ സ്‌കോറിലേക്ക് ചുരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News