ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ അനുജന്‍ കെജി വിജയന്‍ അന്തരിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ അനുജന്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ കെ ജി വിജയന്‍ (72) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി കുറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ (03-03-2023) രാവിലെ 10.00 ന് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്കടുത്തുളള ആപ്പാഞ്ചിറയിലുളള വീട്ടുവളപ്പില്‍ നടക്കും. സുപ്രീംകോടതിജസ്റ്റിസ് സി ടി രവികുമാറിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് കെ ജി വിജയന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here