പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 52കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് പരിചയപ്പെട്ട കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിനെ(52)യാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. മുന്‍പ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അബ്ദുള്‍ ഹമീദ്.

വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. പരാതി പ്രകാരം ചൊവ്വാഴ്ചയാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News