കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മോദി

ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴും കേരളത്തെയും സിപിഐഎമ്മിനെയും ലക്ഷ്യമിടാനും മോദി മറന്നില്ല. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു വച്ചു.

രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ മുന്‍കാല ഭരണത്തില്‍ മറ്റുപാര്‍ട്ടികള്‍ക്ക് പതാക ഉയര്‍ത്താന്‍ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ശിരസ്സ് കുനിക്കുന്നുവെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ ഭരണകൂട സഹായത്തോടെ ബിജെപി നടത്തുന്ന അക്രമങ്ങള്‍ മറച്ചുവച്ചാണ് നരേന്ദ്രമോദി സിപിഐഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം. പ്രധാനമന്ത്രി ആയ ശേഷം താന്‍ നിരവധി തവണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാവരെയും വേര്‍തിരിവ് ഇല്ലാതെ സേവിക്കുന്നുമുണ്ട്. എല്ലാവരുടെയും ക്ഷേമമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. നാഗാലാന്‍ഡില്‍ ആദ്യ വനിതാ ജനപ്രതിനിധിയെ ബിജെപി കൊണ്ട് വന്നു. ഇത് രാജ്യത്തെ വനിതകള്‍ക്ക് അഭിമാന നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചിലര്‍ മോദിയുടെ ശവക്കുഴി തോണ്ടുന്നത് ചിന്തിക്കുന്നുവെന്നും അവര്‍ സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടേ ഇരിക്കുകയാണെന്നും മോദി പരിഹസിച്ചു.

ചിലര്‍ മോദി മരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മോദി പോകരുത് എന്ന് ജനം ആവശ്യപ്പെടുന്നുവെന്നും കോണ്‍ഗ്രസ് ചെറിയ സംസ്ഥാനങ്ങളെ അവഗണിച്ച് വലിയ തെറ്റ് ചെയ്യുന്നുവെന്നും മോദി പറഞ്ഞു. വിജയത്തിനായി കൂടെ നിന്ന എല്ലാ ബിജെപി നേതാക്കളെയും ്അഭിനന്ദിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News