ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമില്ല: മമത ബാനര്‍ജി

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബംഗാളിലെ സര്‍ദിഗിയിലെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്. ഇവിടെ കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയും വര്‍ഗീയ കാര്‍ഡാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്ന് മമത ആരോപിച്ചു.

സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വാക്ക് കേള്‍ക്കരുതെന്നാണ് തെരഞ്ഞെടുപ്പുകളില്‍ നിന്നും ലഭിച്ച പാഠം. അവര്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ ഉള്ളപ്പോള്‍ കോണ്‍ഗ്രസിന് എങ്ങനെ ബിജെപിക്ക് ബദലാകാന്‍ കഴിയും. എങ്ങനെയാണ് കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപി വിരുദ്ധമെന്ന് പറയുകയെന്നും മമത പറഞ്ഞു.

2024 ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ജനങ്ങളുമായിട്ടാണ് സഖ്യം. ബിജെപിയെ തോല്‍പിക്കണമെന്നുളളവര്‍ തൃണമൂലിന് വോട്ട് ചെയ്യും. കോണ്‍ഗ്രസിനും സിപിഐഎമ്മിനും വോട്ട് ചെയ്യുന്നവര്‍ ബിജെപിയെ സഹായിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News