പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കല്‍ വീട്ടില്‍ തങ്കപ്പന്‍ മകന്‍ അനന്തു എന്‍.എസ് (19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം വീട്ടില്‍ ജയകുമാര്‍ മകന്‍ പ്രവീണ്‍ കുമാര്‍ (19)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ കോട്ടയം സിഎംഎസ് കോളേജിന് സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

വിവരമറിഞ്ഞ പൊലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങള്‍ക്കകം അയ്മനം പൂന്ത്രക്കാവില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News