കായംകുളത്ത് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍തോതില്‍ സംഭരിച്ചിരുന്ന സ്പിരിറ്റ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 2135 ലിറ്റര്‍ സ്പിരിറ്റാണ് കായംകുളം എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. സംഭവത്തില്‍ പത്തിയൂര്‍ക്കാല മുറിയില്‍ സജി ഭവനത്തില്‍ സജീവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 61 കന്നാസുകളിലായിട്ടാണ് വീടിനുള്ളില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കേസില്‍ അറസ്റ്റിലായ സജീവിന്റെ സ്പിരിറ്റ് ഇടപാടിലെ പങ്കാളി സ്റ്റീഫന്‍ വര്‍ഗീസ് എക്‌സൈസ് സംഘമെത്തിയതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here