മെസിയുടെ ഭാര്യ നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ വെടിവെപ്പ്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെ അജ്ഞാത ആക്രമണം.മെസിയുടെ ഭാര്യ അന്റോണേല റോക്കുസോയുടെ ഉടമസ്ഥതയിലുള്ള യുണികോ സൂപ്പര്‍മാര്‍ക്കറ്റിന് നേരെയാണ് ആക്രമണമുണ്ടായത്.സൂപ്പര്‍മാര്‍ക്കറ്റിന്റെ അടഞ്ഞുകിടക്കുന്ന ഇരുമ്പ് വാതിലിന് നേരെ പന്ത്രണ്ട് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തില്‍ ലയണല്‍ മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിയുതിര്‍ത്തത്. മെസിക്കെതിരെയുള്ള ഭീഷണി സന്ദേശവും സ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് സംഘം മടങ്ങിയത്.മെസി നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു. മയക്കുമരുന്ന് കച്ചവടക്കാരനായ ജാവ്കിന്‍ നിങ്ങളെ സംരക്ഷിക്കുകയില്ലെന്ന ഭീഷണി സന്ദേശമാണ് അക്രമിസംഘം ഉപേക്ഷിച്ച കടലാസിലുള്ളത്. സംഭവം നടന്ന സ്ഥലത്തെ മേയറായ പാബ്ലോ ജാവ്കിനെ ഉദ്ദേശിച്ചാണ് അക്രമിസംഘം സന്ദേശം നല്‍കിയിരിക്കുന്നത്.

ഇതിനിടെ നഗരത്തില്‍ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ തടയാന്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്ത സുരക്ഷാ ഉദ്യോഗസ്ഥരെ മേയര്‍ ജാവ്കിന്‍ വിമര്‍ശിച്ചു. റോക്കുസോയുമായി സംസാരിച്ചുവെന്നും അവര്‍ ആകുലപ്പെട്ടിരിക്കുകയാണെന്നും വെടിവെയ്പ്പ് നടന്ന സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ജാവ്കിന്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News