‘പ്രധാനമന്ത്രിക്ക് പകല്‍ സ്വപ്നം കാണാന്‍ അവകാശമുണ്ട്’, എം.എ.ബേബി

കേരളത്തില്‍ ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പ്രധാനമന്ത്രിക്ക് പകല്‍ സ്വപ്നം കാണാന്‍ അവകാശമുണ്ടെന്നും ബി.ജെ.പിയെ കേരളത്തിലെ മതേതരശക്തികള്‍ എതിര്‍ക്കുമെന്നും എം.എ ബേബി പറഞ്ഞു.

ബി.ജെ.പിക്ക് കുടപിടിക്കുന്നതിന് കോണ്‍ഗ്രസിനെയും എം.എ ബേബി വിമര്‍ശിച്ചു. നിയമസഭയില്‍ ആകെയുണ്ടായിരുന്ന അക്കൗണ്ടും പൂട്ടിപ്പോയ ശേഷം കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് സഖ്യം. ക്രിമിനല്‍ കേസ് പ്രതിയുടെ വാക്ക് കേട്ട് ഒന്നിച്ച് സമരം ചെയ്യുകയാണ് ഇരുവരുമെന്നും നിയമസഭയില്‍ മാത്രമാണ് അവര്‍ക്ക് ഒരുമിച്ച് സമരം ചെയ്യാന്‍ കഴിയാത്തതെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യെടുക്കുന്ന മമതയുടെ തീരുമാനത്തെയും ബേബി വിമര്‍ശിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ആര്‍.എസ്.എസ് രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് മമത സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News