ഇന്ത്യയില്‍ പ്രതിപക്ഷം ഒരു മൂലക്ക് ഒതുങ്ങി: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ബിസിനസ് സ്‌കൂള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കാം’ എന്ന വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രഭാഷണം.

രാജ്യത്തെ ജനാധിപത്യ സംവിധാനം വലിയ ആക്രമണങ്ങളും സമ്മര്‍ദ്ദവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളും ഇക്കാര്യം പലതവണ കേട്ടുകാണും. അതുകൊണ്ട് തന്നെ എന്താണ് ഇന്ത്യയില്‍ നടക്കുന്നത് എന്ന് നിങ്ങള്‍ക്കും അറിയുന്നുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിലെ ചിത്രം എടുത്താല്‍ ഒരു മൂലയ്ക്കായി പ്രതിപക്ഷമിരിക്കുന്നത് കാണാം. എന്തെങ്കിലും ഒരു വിഷയം സഭയില്‍ ഉയര്‍ത്തിയാല്‍ അപ്പോള്‍ അതില്‍ ഭരണപക്ഷം പ്രതിഷേധം ആരംഭിക്കും. ഇതിന് പിന്നാലെ ആരോപണമുന്നയിച്ചവരെ ജയിലില്‍ അടയ്ക്കും. ഇത് ഒരു തവണയല്ല പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് ക്രൂരമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here