കൈക്കൂലിക്കേസ്; ബിജെപി എംഎല്‍എ കര്‍ണാടക സോപ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കര്‍ണാടകയിലെ ബിജെപി എംഎല്‍എ മഡല്‍ വീരുപക്ഷപ്പ കര്‍ണാടക സോപ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. എംഎല്‍എ ഓഫിസില്‍നിന്ന് മകനെ കൈകൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജി. എംഎല്‍എയെ ഉടന്‍തന്നെ ലോകായുക്ത ചോദ്യം ചെയ്യും

ഇന്നലെയാണ് എംഎല്‍എയുടെ മകനായ പ്രശാന്ത് മഡലിനെ കൈക്കൂലിക്കേസില്‍ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിലെ എംഎല്‍എ ഓഫീസില്‍ വെച്ചായിരുന്നു അറസ്റ്റ്. 40 ലക്ഷം രൂപയായിരുന്നു പ്രശാന്ത് കൈക്കൂലിയായി വാങ്ങിയത്. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിന്റെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് സോപ്പും ഡിറ്റര്‍ജന്റുകളും നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ സംബന്ധമായാണ് കൈക്കൂലി വാങ്ങിയത്.

പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 1.7 കോടി രൂപ കൂടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിവരം ലഭ്യമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News