ഞാന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ്; ഭയപ്പെടുത്താന്‍ നോക്കേണ്ട: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് താനെന്നും തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടന്നും സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ്. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ഉറക്കെ സംസാരിച്ചതിനാണ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം.

സുപ്രീംകോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ മുറികള്‍ക്ക് വേണ്ടി കൈമാറണമെന്ന ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിംഗ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ക്ഷോഭിച്ചത്.

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലമായി താന്‍ ജഡ്ജിയാണെന്നും ആരെയും ഭയപ്പെട്ടിട്ടില്ലെന്നും ഇനിയുള്ള രണ്ടുവര്‍ഷവും അങ്ങനെയായിരിക്കുമെന്നും മിണ്ടാതെ കോടതി മുറിയില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News