പ്ലൈവുഡ് കമ്പനിയില്‍ പൊട്ടിത്തെറി; ഒരു അതിഥിതൊഴിലാളി മരിച്ചു

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ അതിഥിതൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി രത്തന്‍കുമാര്‍ മബലാണ് മരിച്ചത്.

രാവിലെ 11മണിയോടെയായിരുന്നു അപകടം. അല്ലപ്ര കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഒഡീഷ സ്വദേശി രത്തന്‍കുമാര്‍ മബല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

മുടിക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് കമ്പനി. അപകട സമയത്ത് കമ്പനിയില്‍ നാലുപേര്‍ മാത്രമാണുണ്ടായിരുന്നത്. പെരുമ്പാവൂര്‍ പൊലീസ് സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here