ഹിജാബ് കേസ് ഹോളി കഴിഞ്ഞ്: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

കര്‍ണാടകയിലെ വിവാദമായ ഹിജാബ് നിരോധന കേസ് മാറ്റി വെച്ച് സുപ്രീംകോടതി. ഹര്‍ജിക്കാര്‍ കേസ് പരിഗണിക്കുന്ന കാര്യം വീണ്ടും സുപ്രീംകോടതിയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ് ഇക്കാര്യം അറിയിച്ചത്.  മാര്‍ച്ച് 9ന് പരീക്ഷകള്‍ ആരംഭിക്കുകയാണെന്നും കേസ് വേഗത്തില്‍ കോടതി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അടിയന്തിരമായി ആവശ്യപ്പെട്ടാല്‍ കേസ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹോളി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പരാതിക്കാരെ അറിയിച്ചു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസില്‍ സുപ്രീംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി. എന്നാല്‍, മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയോ കേസില്‍ വാദം കേള്‍ക്കുകയോ ഇതുവരെ സുപ്രീംകോടതി ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാര്‍ പരാതിയുമായി സുപ്രിംകോടതിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here