സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍. ബ്രോങ്കൈറ്റിസിനെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദില്ലിയില്‍ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ സോണിയ നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.  സോണിയക്ക് പനി ബാധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോണിയയ്ക്ക് വിട്ടുമാറാത്ത കടുത്ത പനി അനുഭവപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അവര്‍. പനി കൂടിയതോടെയാണ് സോണിയക്ക് ബ്രോങ്കൈറ്റിസും പിടിപ്പെട്ടത്. ഇതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരിയില്‍ 76കാരിയായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here