
ഈ മാസം പതിമൂന്നിന് നടക്കാനിരിക്കുന്ന 95-ാംമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ദീപിക പദുക്കോണും അവതാരകയായി എത്തുന്നു. പതിനാറ് അവതാരകമാര്‍ അടങ്ങുന്ന അക്കാദമി പുറത്തുവിട്ട പട്ടിക ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോസാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിലെ മറ്റ് അവതാരകമാര്‍.
പെര്‍സിസ് കംബാറ്റക്കും പ്രിയങ്ക ചോപ്രക്കും ശേഷം ഓസ്‌കാര്‍ വേദിയില്‍ അവതാരകയായെത്തുന്ന സെലിബ്രിറ്റിയാണ് ദീപിക. സ്റ്റാര്‍ ട്രെക് ചിത്രത്തിലൂടെ ശ്രദ്ധേയയായ മോഡല്‍ പെര്‍സിസ് കംബാറ്റയായിരുന്നു ഓസ്‌കര്‍ പ്രഖ്യാപിക്കാനെത്തിയ ആദ്യ ഇന്ത്യക്കാരി. പിന്നീട് 2016ല്‍ പ്രിയങ്ക ചോപ്രയും ഓസ്‌കര്‍ വേദിയിലെത്തി. ഇത്തവണ ഓസ്‌കര്‍ വേദിയില്‍ ദീപികയെക്കൂടാതെയും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഓസാകര്‍ നാമനിദ്ദേശം ലഭിച്ച RRRലെ ഗാനം രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ ആലപക്കും.
ദീപികയ്ക്ക് അഭിനന്ദനങ്ങളുമായി രണ്‍വീര്‍ സിങ്, നേഹ ധൂപിയ തുടങ്ങിയ നിരവധി പേരാണ് മുന്നോട്ട് വന്നത്. ദീപിക ഇതാദ്യമായൊന്നുമല്ല അന്താരാഷ്ട്ര വേദിയില്‍ തിളങ്ങുന്നത്. ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ഐകര്‍ കസിയസിനൊപ്പം ട്രോഫി അനുവാരണം ചെയ്തത് ദീപികയായിരുന്നു.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here