ഹൃത്വിക് റോഷന്‍ വിവാഹിതനാകുന്നു: വധു ആരെന്ന് അറിയുമോ?

നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു. കാമുകി സബ ആസാദിനെയാണ് ഹൃത്വിക് വിവാഹം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബോളിവുഡ്കിന്യൂസ് എന്ന ട്വിറ്റര്‍ പേജിലാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് ആദ്യം വാര്‍ത്തകള്‍ വന്നത്.

ഹൃത്വിക് റോഷനും യുവ നടി സബ ആസാദും ലിവ് ഇന്‍ റിലേഷനില്‍ ആണെന്ന് നേരത്തെ സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വിക്കും സബ ആസാദും നിര്‍മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും മുന്‍ ഭാര്യ സൂസന്നയും 2014ല്‍ വിവാഹമോചിതരായിരുന്നു. 2000 ത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഹൃത്വിക്കിന് ഹൃദാന്‍, ഹൃഹാന്‍ എന്നീ രണ്ട് മക്കളുണ്ട്.

ഹൃത്വിക് റോഷന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’ എന്ന സിനിമയാണ്. തമിഴ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഇത്. ഹൃത്വിക് റോഷനു പുറമേ സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News