ഉഗാണ്ടയില്‍ എല്‍ജിബിടിക്യു വിരുദ്ധ ബില്‍ ചര്‍ച്ചയില്‍

ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗത്തിന് നിരോധനമേര്‍പ്പെടുത്തി പുതിയ ബില്ല് അവതരണം. എല്‍ജിബിടിക്യു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, പ്രചരണം, നിയമനം തുടങ്ങിയവ ശക്തമായി വിലക്കിയതായി പ്രതിപക്ഷ എം.പി അസുമാന്‍ ബസലിര്‍വ പറഞ്ഞു. ഭൂരിഭാഗം എംപിമാരും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗം ഉഗാണ്ടയില്‍ കുറ്റകൃത്യമാണ്. 2014ല്‍ സ്വര്‍ഗാനുരാഗത്തിനെതിരെ കര്‍ശന നിയമം കൊണ്ടുവന്നിരുന്നെങ്കിലും ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അന്ന് പുറത്തിറക്കിയ ബില്ലില്‍ സ്വവര്‍ഗാനുരാഗികളെ തൂക്കിക്കൊല്ലണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

സ്വവര്‍ഗാനുരാഗം കാന്‍സര്‍ പോലെ മാരകമാണെന്നും തന്റെ ബില്ലിലൂടെ ഈ മാരക രോഗത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബസലിര്‍വ പറഞ്ഞു. ഒന്നുകില്‍ രാജ്യത്തെ എല്‍ജിബിടിക്യു വിഭാഗം സര്‍ക്കാരിനോടൊപ്പം നില്‍ക്കണമെന്നും അല്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം പോകണമെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് അസുമന്‍ ബസലിര്‍വ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here