
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമതെത്തി. കിഴക്കേ ഗോപുരത്തിലൂടെ ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഉത്സവത്തിലെ സ്വര്‍ണക്കോലം ഏറ്റുന്നതടക്കം ഇനി ഗോകുലിനാണ് ചുമതല.
ഗോകുലിനെ കൂടാതെ ചെന്താമരാക്ഷന്‍, കണ്ണന്‍, വിഷ്ണു എന്നീ കൊമ്പന്മാരും പിടിയാന ദേവിയുമാണ് മുന്‍ നിരയില്‍ ഓടിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് രവീകൃഷ്ണന്‍, ഗോപീകണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ കരുതലാനകളായിട്ടുണ്ടായിരുന്നു. ആനയോട്ടത്തിന് മുന്‍പായി പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് നമ്പീശനും മാതേമ്പാട്ട് നമ്പ്യാരും ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന കുടമണികള്‍ പാപ്പാന്‍മാര്‍ മഞ്ജുളാലിനടുത്ത് നിരത്തിയ ആനകളെ അണിയിച്ചു.
മണികെട്ടിയ ശേഷം മാരാര്‍ ശംഖ് നാദം മുഴക്കിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. നേരത്തെ വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത 10 ആനകളുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് മുന്‍നിരയില്‍ ഓടുന്നതിനുള്ള ആനകളെ നിശ്ചയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here