ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീംകോടതിയില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നുമാണ് മഅദനിയുടെ ആവശ്യം. വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ മഅദനി ആവശ്യപ്പെട്ടു.

ബംഗലൂരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണെന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും സുപ്രീംകോടതിയില്‍ മദനിക്കായി ഹര്‍ജി സമര്‍പ്പിച്ചുകൊണ്ട് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.

ആരോഗ്യനില മോശമാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവുണ്ട്. കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ ആയുര്‍വേദ ചികിത്സ തേടണം. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ മഅദനി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel