മാങ്കുളം പാറക്കുട്ടിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി വനംവകുപ്പ്. ഇന്നലെയായിരുന്നു പാറക്കുട്ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവമുണ്ടായത്. അങ്കമാലി ജ്യോതി സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസംവിധാനങ്ങള്‍ ഇല്ലെന്ന ആരോപണം ശക്തമായതിനെ പശ്ചാത്തലത്തിലാണ്
അപകടമുണ്ടായ സ്ഥലത്തേക്കുള്ള പ്രവേശനപാത വേലി കെട്ടി സംരക്ഷിച്ചത്. വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ ട്രഞ്ചും വനംവകുപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് പുതിയ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയത്. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ആയിരുന്നു നടപടി.

അങ്കമാലി ജ്യോതി സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിചാര്‍ഡ് ബെന്‍സി, അര്‍ജുന്‍ ഷിബു, ജോയല്‍ ജോബി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 30വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന സംഘം മൂന്ന് ജീപ്പുകളിലായാണ് മാങ്കുളം സന്ദര്‍ശിക്കാന്‍ എത്തിയത്. വലിയപാറക്കുട്ടി ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയില്‍ ഇറങ്ങിയ അഞ്ച് കുട്ടികളില്‍ മൂന്ന് പേര്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതോടെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുമാസത്തിനിടെ അഞ്ച് പേരാണ് വലിയ പാറക്കുട്ടിയില്‍ മരണപ്പെട്ടത്. അപകടം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ മതിയായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News