ആഗോള അംഗീകാരവുമായി മുംബൈയുടെ സ്വന്തം വടാ പാവ്

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. മുംബൈയില്‍ താമസിക്കുന്നവരും ഇടയ്ക്കിടെ വന്നു പോകുന്നവരും ഒരിക്കലെങ്കിലും രുചിച്ച് നോക്കുന്ന വഴിയോര ഭക്ഷണമാണ് വടാ പാവ്. പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും വൈകിട്ട് ചായ കുടിക്കുമ്പോഴും എന്നല്ല ദിവസത്തിലെ ഏത് സമയത്തും ഈസിയായി ലഭിക്കുന്ന മുംബൈയിലെ ജനപ്രിയ ആഹാരം കൂടിയാണ് വടാ പാവ്.

സാധാരണക്കാരന്റെ ബര്‍ഗര്‍ എന്നറിയപ്പെടുന്ന മഹാനഗരത്തിലെ ഇഷ്ട ഭക്ഷണത്തിന് ആഗോള അംഗീകാരം ലഭിച്ചിരിക്കയാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ് വിച്ചുകളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് വടാ പാവ്.

യഥാര്‍ത്ഥ പാചകക്കുറിപ്പുകള്‍, പാചക നിരൂപകരില്‍ നിന്നുള്ള അവലോകനങ്ങള്‍, ജനപ്രിയ ചേരുവകളെയും ഭക്ഷണത്തെയും കുറിച്ചുള്ള ഗവേഷണ പേപ്പറുകള്‍ എന്നിവ സമാഹരിക്കുന്ന പരമ്പരാഗത പാചകരീതികള്‍ക്കായുള്ള ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ആണ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാന്‍ഡ് വിച്ചുകള്‍’ സമാഹരിച്ചത്.

തുര്‍ക്കിയില്‍ നിന്നുള്ള ടോംബിക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തും പെറുവില്‍ നിന്നുള്ള ബുട്ടിഫറയും അര്‍ജന്റീനയില്‍ നിന്നുള്ള സാന്‍ഡ്വിച്ച് ഡി ലോമോയും തൊട്ടുപിന്നിലാണ്.

അറുപതുകളിലും എഴുപതുകളിലും ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് ഈ ഐതിഹാസിക തെരുവ് ഭക്ഷണം ഉത്ഭവിച്ചതെന്നാണ് വെബ്‌സൈറ്റ് വിവരിക്കുന്നത്. തിരക്ക് പിടിച്ച തൊഴില്‍ സംസ്‌കാരമുള്ള തൊഴിലാളികളുടെ നഗരത്തിന് അനുയോജ്യമായ ജനകീയ ഭക്ഷണമെന്ന സവിശേഷതയാണ് വടാ പാവിന്റെ ജനപ്രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News