വിവാഹത്തിന് ഡിജെ സംഗീത് പരിപാടി: വരന്‍ കുഴഞ്ഞുവീണ് മരിച്ചു

വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലെ സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞ ഉടന്‍ അമിത ഉച്ചത്തില്‍ നടന്ന ഡിജെ സംഗീത് പരിപാടിക്കിടെ ആയിരുന്നു വരന്‍ കുഴഞ്ഞുവീണത്. വരന്‍ സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമിത ശബ്ദത്തില്‍ ഡിജെ നടക്കുന്നതില്‍ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News