
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. ജാഥ നാളെ തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കും. മൂന്നു ദിവസങ്ങളിലായി പതിനൊന്ന് ജില്ലയിലെ കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കിയത്.
മാര്‍ച്ച് ഒന്നിന് വൈകുന്നേമാണ് ജനകീയ പ്രതിരോധ ജാഥ പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം ഏറ്റുവാങ്ങിയത്. മൂന്നു ദിവസങ്ങളിലായി ജില്ലയിലെപതിനൊന്ന് കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണമൊരുക്കി. ഒന്നര ലക്ഷത്തോളം പേരാണ് ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here