കൗ ഹഗ് ഡേ പിന്‍വലിക്കരുതെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി

കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പ്രതിഭ സിങ് ഹർജി തള്ളിയത്.

വാലന്റൈന്‍സ് ഡേക്ക് പകരം കൗ ഹഗ് ഡേ ആചരിക്കണമെന്ന നിര്‍ദേശം കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് പുറത്തിറക്കിയത്. ഫെബ്രുവരി ആറിന് പുറത്തിറക്കിയ സര്‍ക്കുലര്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി പത്തോടെ നിര്‍ദേശം പിന്‍വലിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് കോലിഷെട്ടി ശിവകുമാറെന്ന വ്യക്തി കോടതിയെ സമീപിച്ചത്. കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി മരവിപ്പിക്കണമെന്നും അധികൃതരുടെ ഇടപെടലോടെ മാത്രം അത് നടപ്പാക്കണമെന്നുമാണ് ഹർജിയില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടി നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here