തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം

തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. ജീപ്പ്, ഫിയറ്റ് കമ്പനികളുടെ ഷോറൂമില്‍ രാവിലെ ഏഴോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. മുകളിലെ നില പൂര്‍ണമായും കത്തിനശിച്ചു.

സര്‍വീസ് സെന്ററിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News