കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ് കാലം ചെയ്തു

കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ്(98) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപ് ആയിരുന്നു അദ്ദേഹം. 1978 മുതല്‍ 2001വരെ കാല്‍ നൂറ്റാണ്ടോളം രൂപതയെ നയിച്ചു. 2001 ഡിസംബര്‍ 16ന് സ്ഥാനമൊഴിഞ്ഞു.

കരുനാഗപ്പള്ളി പണ്ടാരത്തുരുത്തിലെ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെയും ജോസഫീനായുടെയും ആറു മക്കളില്‍ മൂത്ത മകനായി 1925 സെപ്റ്റംബര്‍ 16നായിരുന്നു ജനനം. 1978 മെയ് 14ന് ബിഷപ്പായി. പള്ളികളില്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കും രൂപം നല്‍കുന്നതിന് അദ്ദേഹം നേതൃത്വം വഹിച്ചു. വത്തിക്കാന്റെ ആരോഗ്യപോഷണ സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News