വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വൈഷ്ണവം ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്. ഒരുലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റിപ്പതിനൊന്ന് രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയുടെ ജന്മദിനമായ ജൂണ്‍ 2ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, പ്രൊഫ. ടിപി ശങ്കരന്‍കുട്ടി നായര്‍, ട്രസ്റ്റ് പ്രസിഡന്റ് പ്രഭാ വര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News