
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. സിസോദിയയെ സിബിഐ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനം അല്‍പ്പസസമയത്തിനകം.
അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് സിബിഐ സിസോദിയയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. കേസ് അന്വേഷണത്തില്‍ സിബിഐ പരാജയമാണെന്ന വാദമാണ് സിസോദിയയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്നാല്‍ കേസിലെ ചില രേഖകള്‍ കാണാനില്ലെന്നും അത് കണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള വാദമാണ് സിബിഐ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചിരുന്നു. ഇവരെ പൊലീസ് തടയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here